Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Payment

യു​പി​ഐ​യി​ൽ വീ​ണ്ടും കു​തി​പ്പ്; ന​വം​ബ​റി​ൽ 1900 കോ​ടി​യി​ല​ധി​കം ഇ​ട​പാ​ടു​ക​ൾ

പ​​​ര​​​വൂ​​​ർ: രാ​​​ജ്യ​​​ത്തെ ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ കു​​​തി​​​പ്പ് തു​​​ട​​​ര്‍​ന്നു യൂ​​​ണി​​​ഫൈ​​​ഡ് പേ​​​യ്‌​​​മെ​​​ന്‍റ് ഇ​​​ന്‍റ​​​ര്‍​ഫേ​​​സ്(​​​യു​​​പി​​​ഐ). നാ​​​ഷ​​​ണ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (എ​​​ന്‍​പി​​​സി​​​ഐ) ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം ന​​​വം​​​ബ​​​റി​​​ല്‍ 24.58 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ 1,900 കോ​​​ടി​​​യി​​​ല​​​ധി​​​കം ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണ് യു​​​പി​​​ഐ വ​​​ഴി ന​​​ട​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 1,548 കോ​​​ടി ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ വ​​​ഴി 21.55 ല​​​ക്ഷം കോ​​​ടി രൂ​​​പയാ​​​ണ് കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. 2024നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് ഈ ​​​വ​​​ര്‍​ഷം ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ഏ​​​ക​​​ദേ​​​ശം 23 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും മൂ​​​ല്യ​​​ത്തി​​​ല്‍ 14 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ ഏ​​​ക​​​ദേ​​​ശം 70 ശ​​​ത​​​മാ​​​ന​​​വും മൂ​​​ല്യ​​​ത്തി​​​ല്‍ 41 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും വ​​​ര്‍​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ അ​​​ഞ്ച് വ​​​ര്‍​ഷ​​​ത്തെ വ​​​ള​​​ര്‍​ച്ച പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ള്‍, ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ മാ​​​റ്റം വ്യ​​​ക്ത​​​മാ​​​ണ്. 2021 ന​​​വം​​​ബ​​​റി​​​ല്‍ 418 കോ​​​ടി ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ (7.68 ല​​​ക്ഷം കോ​​​ടി രൂ​​​പ) മാ​​​ത്ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സ്ഥാ​​​ന​​​ത്ത് നി​​​ന്നാ​​​ണ് ഈ ​​​കു​​​തി​​​പ്പ്.

അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണം നാ​​​ലി​​​ര​​​ട്ടി​​​യി​​​ല​​​ധി​​​ക​​​വും മൂ​​​ല്യം മൂ​​​ന്നി​​​ര​​​ട്ടി​​​യി​​​ല​​​ധി​​​ക​​​വു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്, ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം (2025 - 26) ഇ​​​തു​​​വ​​​രെ, യു​​​പി​​​ഐ വ​​​ഴി 1241 കോ​​​ടി ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്. ശ​​​രാ​​​ശ​​​രി പ്ര​​​തി​​​ദി​​​ന വ്യാ​​​പ്തി 68.96 കോ​​​ടി ഇ​​​ട​​​പാ​​​ടു​​​ക​​​ളും ശ​​​രാ​​​ശ​​​രി പ്ര​​​തി​​​ദി​​​ന മൂ​​​ല്യം 91,324.77 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ്.

2024-25 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ൽ ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ ശ​​​രാ​​​ശ​​​രി പ്ര​​​തി​​​ദി​​​ന വ്യാ​​​പ്തി 51.61 കോ​​​ടി ഇ​​​ട​​​പാ​​​ടു​​​ക​​​ളും പ്ര​​​തി​​​ദി​​​ന മൂ​​​ല്യം 71,839.58 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ള്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും മൂ​​​ല്യ​​​ത്തി​​​ലും വ്യ​​​ക്ത​​​മാ​​​യ വ​​​ര്‍​ധ​​​ന ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ളു​​​ടെ വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന വ്യാ​​​പ​​​ന​​​വും, ചെ​​​റു​​​കി​​​ട-​​​വ​​​ന്‍​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ള്‍ ക്യൂ​​​ആ​​​ര്‍ കോ​​​ഡ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പേ​​​യ്‌​​​മെ​​​ന്‍റു​​​ക​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ് വ​​​ള​​​ര്‍​ച്ച​​​യ്ക്ക് പി​​​ന്നി​​​ലെ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

Latest News

Corehub Up